കണ്ണൂരിൽ ടൂറിസ്റ്റ് ഹോമിൽ നിന്ന് ദമ്പതികളുടെ ആഭരണവും പണവും കവർന്നു

കണ്ണൂരിൽ ടൂറിസ്റ്റ് ഹോമിൽ നിന്ന് ദമ്പതികളുടെ ആഭരണവും പണവും കവർന്നു

കണ്ണൂർ താവക്കരയിലെ ടൂറിസ്റ്റ് ഹോമിൽ നിന്ന് ദമ്പതികളുടെ പണവും ആഭരണങ്ങളും മോഷ്ടിച്ചു. വിവാഹത്തിൽ പങ്കെടുക്കാനായി ചണ്ഡീഗഢിൽ നിന്നെത്തിയ ഷാനിൽ-റിനി ദമ്പതികളുടെ പണവും ആഭരണങ്ങളുമാണ് മോഷ്ടിക്കപ്പെട്ടത്.

കുടുംബസുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഇരുവരും കണ്ണൂരിലെത്തിയത്. രാത്രി ഭക്ഷണം കഴിച്ചു വന്നപ്പോഴാണ് മുറിയിൽ സൂക്ഷിച്ച ബാഗിൽ നിന്ന് ആഭരണവും പണവും നഷ്ടപ്പെട്ടതായി മനസ്സിലായത്. അമ്പതിനായിരം രൂപയും ഡയമണ്ട് നെക്ക്‌ലസും ഉൾപ്പെടെ 8 ലക്ഷത്തിന്റെ ആഭരണങ്ങളുമാണ് നഷ്ടപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു.

മുറിയുടെ ഭാഗത്തുണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങൾ പ്രവർത്തനക്ഷമവുമായിരുന്നില്ല. ഈ ലോഡ്ജിമൽ മുമ്പും സമാനരീതിയിൽ കളവ് നടന്നതായാണ് പോലീസ് പറയുന്നത്.

Share this story