വയനാട് ക്ലാസ് മുറിയിൽ വെച്ച് പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാർഥിനി മരിച്ചു

വയനാട് ക്ലാസ് മുറിയിൽ വെച്ച് പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാർഥിനി മരിച്ചു

വയനാട് സുൽത്താൻ ബത്തേരിയിൽ ക്ലാസ് മുറിയിൽ വെച്ച് പാമ്പുകടിയേറ്റ അഞ്ചാം ക്ലാസ് വിദ്യാർഥിനി മരിച്ചു. സുൽത്താൻ ബത്തേരി സർവജന ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം.

പുത്തൻകുന്ന് നൊട്ടൽ വീട്ടിൽ അഡ്വ. അസീസിന്റെയും അഡ്വ. ആയിഷയുടെയും മകൾ ഷഹ്ല ഷെറീൻ(9)ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് ക്ലാസ് മുറിയിലെ ഭിത്തിയോട് ചേർന്ന പൊത്തിലിരുന്ന പാമ്പ് കുട്ടിയുടെ കാലിൽ കടിക്കുന്നത്. കാലിൽ നിന്നും രക്തം വന്നതോടെ കുട്ടി അധ്യാപകരെ വിവരം അറിയിക്കുകായിരുന്നു

കുട്ടിയുടെ പിതാവിനെ വിവരം അറിയിച്ചതിന് പിന്നാലെ സ്‌കൂൾ അധികൃതരും ചേർന്ന് സുൽത്താൻ ബത്തേരിയിലെ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ പാമ്പുകടിയേറ്റതാണോയെന്ന കാര്യം ഇവർക്ക് സ്ഥിരീകരിക്കാനായില്ല. തുടർന്ന് ഡോക്ടർ കുട്ടിയെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു

മെഡിക്കൽ കോളജിലേക്ക് പോകും വഴി കുട്ടിയുടെ സ്ഥിതി വഷളാകുകയും ചേലോട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇവിടെ വെച്ചാണ് കുട്ടി മരിച്ചത്.

Share this story