വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം: ജനരോഷം ഭയന്ന് അധ്യാപകർ സ്റ്റാഫ് റൂം പൂട്ടി അകത്തിരുന്നു; വാതിൽ തല്ലിപ്പൊളിച്ച് നാട്ടുകാർ, രക്ഷപ്പെടുത്തിയത് പോലീസെത്തിയ ശേഷം

വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം: ജനരോഷം ഭയന്ന് അധ്യാപകർ സ്റ്റാഫ് റൂം പൂട്ടി അകത്തിരുന്നു; വാതിൽ തല്ലിപ്പൊളിച്ച് നാട്ടുകാർ, രക്ഷപ്പെടുത്തിയത് പോലീസെത്തിയ ശേഷം

വയനാട് സുൽത്താൻ ബത്തേരിയിലെ ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ സ്‌കൂളിനെതിരെ ജനരോഷം ശക്തമാകുന്നു. പത്ത് വയസ്സുകാരി ഷെഹ്ലയുടെ മരണത്തിന് കാരണം അധ്യാപകരുടെ അനാസ്ഥയാണെന്ന് നേരത്തെ സഹപാഠികൾ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ സ്‌കൂളിന് നേർക്ക് ചിലരുടെ ആക്രമണശ്രമവും നടന്നു

ജനരോഷം ഭയന്ന് അധ്യാപകർ സ്റ്റാഫ് റൂം പൂട്ടി അകത്തിരിക്കുകയായിരുന്നു. എന്നാൽ വാതിലിന്റെ പൂട്ട് കല്ല് കൊണ്ട് തല്ലിപ്പൊട്ടിച്ച ശേഷം നാട്ടുകാരിൽ ചിലർ അകത്തുകടന്ന് അധ്യാപകരെ കയ്യേറ്റം ചെയ്യുകയും ചെയ്തു. കുട്ടിയുടെ മരണത്തിൽ ആരോപണവിധേയനായ അധ്യാപകൻ അകത്തുണ്ടെന്ന് ആരോപിച്ചായിരുന്നു കടന്നുകയറ്റം. ഇയാൾ പിൻവാതിൽ വഴി ഓടി രക്ഷപ്പെട്ടുവെന്നും നാട്ടുകാർ പറഞ്ഞു.

ഒടുവിൽ പോലീസ് എത്തിയാണ് ആൾക്കൂട്ടത്തെ നിയന്ത്രിച്ചത്. പ്രധാനാധ്യാപകന് നേരെ അടക്കം ജനരോഷം ഉയർന്നു. പാമ്പുകടിയേറ്റെന്ന് ഷെഹ്ല പറഞ്ഞിട്ടും പിതാവ് വരുന്നതുവരെ ആശുപത്രിയിലേക്ക് മാറ്റാൻ സ്‌കൂൾ അധികൃതർ തയ്യാറായിരുന്നില്ല. ആരോപണ വിധേയനായ ഷജിൽ എന്ന അധ്യാപകനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

 

Share this story