ഷെഹ്ലക്ക് പാമ്പുകടിയേറ്റത് 3.30ന്, മരണം സംഭവിച്ചത് ആറ് മണിയോടെ; ഇതിനിടയിൽ കയറിയിറങ്ങിയത് നാല് ആശുപത്രികൾ, അടിയന്തര ചികിത്സ നൽകുന്നതിലും ഗുരുതര വീഴ്ച

ഷെഹ്ലക്ക് പാമ്പുകടിയേറ്റത് 3.30ന്, മരണം സംഭവിച്ചത് ആറ് മണിയോടെ; ഇതിനിടയിൽ കയറിയിറങ്ങിയത് നാല് ആശുപത്രികൾ, അടിയന്തര ചികിത്സ നൽകുന്നതിലും ഗുരുതര വീഴ്ച

വയനാട് സുൽത്താൻ ബത്തേരിയിലെ സ്‌കൂളിൽ ക്ലാസ് മുറിയിൽ വെച്ച് അഞ്ചാം ക്ലാസ് വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിനി ഷെഹ്ലയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 3.30നാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്.

പാമ്പുകടിയേറ്റ ഷെഹ്ലയെ നാല് ആശുപത്രികളിലാണ് കൊണ്ടുപോയത്. ഇതിൽ ആദ്യത്തെ രണ്ട് ആശുപത്രികളിലും കുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് പോലും കണ്ടെത്തിയില്ല. 3.40ന് സമീപത്തുള്ള അസംപ്ഷൻ എന്ന ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സ്‌കൂൾ അധികൃതർ പറയുന്നുണ്ട്. എന്നാൽ ഇതിൽ സ്ഥിരീകരണമില്ല. കുട്ടി തീരെ വയ്യെന്ന് പറഞ്ഞ് കരഞ്ഞിട്ടും അധ്യാപകർ പിതാവ് വരുന്നതുവരെ കാത്തിരുന്നുവെന്നാണ് സഹപാഠികൾ നേരത്തെ ആരോപിച്ചിരുന്നത്.

4.10നാണ് ഷെഹ്ലയെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. മുക്കാൽ മണിക്കൂറോളം സമയം ഇവിടെ കുട്ടിയുമായി പരിശോധനയെന്ന പേരിൽ കളഞ്ഞു. രണ്ടാമത് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ ഞരമ്പുകളിൽ വിഷം കലർന്നതായി കണ്ടെത്തിയത്. അപ്പോഴേക്കും ഷെഹ്ലയുടെ നില ഗുരുതരമായിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു

എന്നാൽ ഷെഹ്ലയുടെ നില അതീവ ഗുരുതരമായതോടെ വൈത്തിരി താലൂക്ക് ആശുപത്രിയിലും പിന്നീട് ചേലോട് ഗുഡ് ഷെപ്പേർഡ് ആശുപത്രിയിലും എത്തിച്ചു. ഇവിടെ വെച്ച് ആറ് മണിയോടെയാണ് ഷെഹ്ല മരിച്ചത്.

 

Share this story