മരട് ഫ്‌ളാറ്റുകൾ ജനുവരി 11, 12 തീയതികളിൽ പൊളിക്കും; ഇതുവരെ 61 കോടി നഷ്ടപരിഹാരമായി നൽകിയെന്ന് സർക്കാർ സുപ്രീം കോടതിയിൽ

മരട് ഫ്‌ളാറ്റുകൾ ജനുവരി 11, 12 തീയതികളിൽ പൊളിക്കും; ഇതുവരെ 61 കോടി നഷ്ടപരിഹാരമായി നൽകിയെന്ന് സർക്കാർ സുപ്രീം കോടതിയിൽ

തീരദേശ നിയമം ലംഘിച്ച് നിർമിച്ച മരടിലെ അനധികൃത ഫ്‌ളാറ്റുകൾ ജനുവരി 11നും 12നുമായി പൊളിച്ചുനീക്കുമെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. 11ന് ഹോളി ഫെയ്ത്തും ആൽഫ വെഞ്ചേഴ്‌സും 12ന് ഗോൾഡൻ കായലോരം, ജയിൻ കോറൽ എന്നീ ഫ്‌ളാറ്റുകളും പൊളിക്കും

കെട്ടിടങ്ങൾ പൊളിക്കാനുള്ള കമ്പനികളെ തീരുമാനിച്ചു. ഫ്‌ളാറ്റുടമകൾക്ക് 25 ലക്ഷം രൂപ വീതം നൽകാൻ ഇതുവരെ 61 കോടി 50 ലക്ഷം രൂപ വിനിയോഗിച്ചതായും സർക്കാർ അറിയിച്ചു. സുപ്രീം കോടതി ഇക്കാര്യങ്ങളെല്ലാം അംഗീകരിച്ചു.

പണം നൽകുന്നതിന് മുമ്പ് അർഹരായവരുടെ അക്കൗണ്ടിലേക്ക് തന്നെയാണോ പോകുന്നത് എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കാൻ സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. ഇത്തരം വിഷയങ്ങൾ കോടതി റിട്ട. ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ അധ്യക്ഷനായ സമിതിയുടെ പരിഗണനക്ക് വിട്ടു.

മരട് ഫ്‌ളാറ്റുടമകൾ നൽകിയ ഹർജികൾ ജനുവരി രണ്ടാം വാരത്തിന് ശേഷം പരിശോധിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞു. ചീഫ് സെക്രട്ടറിക്കെതിരെയുള്ള കോടതി അലക്ഷ്യ ഹർജി മാറ്റിവെച്ചു.

 

Share this story