ഷെഹ്ലയുടെ മരണം: ജില്ലാ ജഡ്ജി സ്‌കൂൾ സന്ദർശിച്ചു; ദേശീയ ബാലാവകാശ കമ്മീഷനും ഇടപെടുന്നു

ഷെഹ്ലയുടെ മരണം: ജില്ലാ ജഡ്ജി സ്‌കൂൾ സന്ദർശിച്ചു; ദേശീയ ബാലാവകാശ കമ്മീഷനും ഇടപെടുന്നു

വയനാട് സുൽത്താൻ ബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ജില്ലാ ജഡ്ജി ഹാരിസ് സ്‌കൂൾ സന്ദർശിച്ചു. പ്രാഥമിക അന്വേഷണത്തിൽ തന്നെ സ്‌കൂൾ അധികൃതർക്ക് വീഴ്ച സംഭവിച്ചതായി അദ്ദേഹം പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് കൽപ്പറ്റ ജില്ലാ കോടതിയിൽ ചേരുന്ന യോഗത്തിൽ പങ്കെടുക്കാൻ ജില്ലാ ജഡ്ജി സ്‌കൂൾ പ്രധാനാധ്യാപകനും പിടിഎ പ്രസിഡന്റിനും നിർദേശം നൽകി.

സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷനും ഇടപെട്ടു. വിഷയത്തിൽ റിപ്പോർട്ട് തേടി ജില്ലാ കലക്ടർക്കും പോലീസ് മേധാവിക്കും നോട്ടീസ് അയക്കാൻ കമ്മീഷൻ തീരുമാനിച്ചു. അനാസ്ഥ കാണിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കമ്മീഷൻ അംഗം യശ്വന്ത് ജയിൻ പറഞ്ഞു.

ആവശ്യമുണ്ടെങ്കിൽ കമ്മീഷൻ സ്‌കൂൾ സന്ദർശിച്ച് തെളിവുകൾ സ്വീകരിക്കുമെന്നും അതീവ ഗൗരവമായാണ് ഇതിനെ സമീപിക്കുന്നതെന്നും കമ്മീഷൻ വ്യക്തമാക്കി.

 

Share this story