പാമ്പുകടിയേറ്റ് വിദ്യാർഥിനി മരിച്ച സംഭവം: പ്രതിഷേധവുമായി തെരുവിലേക്കിറങ്ങി വിദ്യാർഥികൾ

പാമ്പുകടിയേറ്റ് വിദ്യാർഥിനി മരിച്ച സംഭവം: പ്രതിഷേധവുമായി തെരുവിലേക്കിറങ്ങി വിദ്യാർഥികൾ

സുൽത്താൻ ബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി വിദ്യാർഥികൾ. ഇന്ന് സ്‌കൂളിൽ ജില്ലാ ജഡ്ജി പരിശോധനക്ക് എത്തിയപ്പോഴായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം.

കരിങ്കൊടിയുമായി ഇവർ സ്‌കൂളിന് മുന്നിൽ നിന്ന് മുദ്രവാക്യം മുഴക്കി. ജില്ലാ ജഡ്ജി മടങ്ങിയതിന് പിന്നാലെ വിദ്യാർഥികൾ പ്രകടനമായി റോഡിലേക്ക് ഇറങ്ങുകയും ചെയ്തു. സ്‌കൂളിലെ ദുരവസ്ഥയെ കുറിച്ച് അധ്യാപകരോട് നേരത്തെ പരാതിപ്പെട്ടിരുന്നുവെങ്കിലും നടപടിയുണ്ടായില്ലെന്ന് വിദ്യാർഥികൾ പറയുന്നു.

കഴിഞ്ഞ ദിവസമാണ് ഷെഹ്ല ഷെറിൻ എന്ന വിദ്യാർഥിനിക്ക് പാമ്പുകടിയേറ്റത്. തന്നെ പാമ്പ് കടിച്ചാണെന്ന് കുട്ടി പറഞ്ഞിട്ടും ആശുപത്രിയിൽ വേഗമെത്തിക്കാതെ പിതാവ് എത്തുന്നതുവരെ അധ്യാപകർ കാത്തിരിക്കുകയായിരുന്നു. സംഭവത്തിൽ ആരോപണ വിധേയനായ അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്

 

Share this story