ശിവസേനയുമായി സർക്കാരുണ്ടാക്കേണ്ടി വന്നില്ലല്ലോ, അത് ആശ്വാസം: രമേശ് ചെന്നിത്തല

ശിവസേനയുമായി സർക്കാരുണ്ടാക്കേണ്ടി വന്നില്ലല്ലോ, അത് ആശ്വാസം: രമേശ് ചെന്നിത്തല

മഹാരാഷ്ട്രയിൽ കാത്തിരുന്ന സർക്കാർ മോഹം എൻ സി പിയുടെ ചതിയിൽ പോയതിന്റെ വിഷമത്തിലാണ് കോൺഗ്രസ്. എന്നാൽ എൻ സി പിയുടെ നടപടി ആശ്വാസകരമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.

മഹാരാഷ്ട്രയിൽ ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യം അധികാരത്തിലെത്തുന്ന സാഹചര്യം ഒഴിവായതിൽ ആശ്വാസം എന്നാണ് ചെന്നിത്തല പറഞ്ഞത്. ശിവസേനയുമായി ചേർന്ന് സർക്കാരുണ്ടാക്കേണ്ടി വന്നില്ലല്ലോ.

എനിക്ക് വലിയ ആശ്വാസമുണ്ടാക്കുന്ന കാര്യമാണെന്നും ചെന്നിത്തല പറഞ്ഞു. ബിജെപിയുമായി ചേർന്ന എൻ സി പിയെ ഇടതുമുന്നണി പുറത്താക്കണമെന്നും എൻ സി പി മന്ത്രിമാർ രാജിവെക്കുകയോ അവരെ പുറത്താക്കുകയോ വേണം. ഇക്കാര്യത്തിൽ സിപിഎം നിലപാട് വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.

Share this story