കേരളത്തിൽ എൻ സി പി ഇടതുപക്ഷത്തോടൊപ്പം തുടരുമെന്ന് ശശീന്ദ്രനും മാണി സി കാപ്പനും

കേരളത്തിൽ എൻ സി പി ഇടതുപക്ഷത്തോടൊപ്പം തുടരുമെന്ന് ശശീന്ദ്രനും മാണി സി കാപ്പനും

മഹാരാഷ്ട്രയിൽ ഉണ്ടായ സംഭവവികാസങ്ങൾ കേരളത്തിലെ പാർട്ടിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് എൻ സി പി നേതാവും മന്ത്രിയുമായ എ കെ ശശീന്ദ്രൻ. മുഖ്യമന്ത്രിക്കൊപ്പമുള്ള ജപ്പാൻ യാത്രക്കിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

മഹാരാഷ്ട്രയിൽ പാർട്ടി സ്വീകരിച്ച നിലപാടുമായി കേരളത്തിലെ പാർട്ടി പ്രവർത്തകർക്ക് ഒട്ടും യോജിപ്പില്ല. ഇതുപക്ഷ രാഷ്ട്രീയമാണ് കേരളത്തിലെ എൻ സി പി എന്നും സ്വീകരിച്ചിട്ടുള്ളത്. അതിനിയും തുടരും.

ഇപ്പോഴത്തെ രാഷ്ട്രീയവുമായി പാർട്ടി മുന്നോട്ടുപോകുമെന്നും ശശീന്ദ്രൻ പറഞ്ഞു. കേരളത്തിൽ ഇടതുപക്ഷത്തോടൊപ്പം തന്നെ തുടരുമെന്ന് മാണി സി കാപ്പനും പ്രതികരിച്ചു. പാർട്ടി വിരുദ്ധ നടപടി എടുത്തവരെ പുറത്താക്കുന്നതടക്കമുള്ള നടപടികൾ ചർച്ച ചെയ്യുമെന്നും മാണി സി കാപ്പൻ പറഞ്ഞു.

Share this story