വയനാട്ടിൽ വിദ്യാഭ്യാസ മന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

വയനാട്ടിൽ വിദ്യാഭ്യാസ മന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

ക്ലാസ് മുറിയിൽ വെച്ച് പാമ്പുകടിയേറ്റ് മരിച്ച ഷെഹ്ല ഷെറിന്റെ വീട് സന്ദർശനത്തിനായി വയനാട്ടിൽ എത്തിയ മന്ത്രിമാർക്ക് നേരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. മന്ത്രിമാരായ രവീന്ദ്രനാഥ് വി.എസ് സുനിൽകുമാർ എന്നിവർക്ക് നേരെ കരിങ്കൊടി കാണിച്ചത്

വിദ്യാർത്ഥിനിക്ക് പാമ്പുകടിയേറ്റ സർവ്വജന സ്‌ക്കൂളിന് മുന്നിലായിരുന്നു കരിങ്കൊടിയുമായി പ്രവർത്തകർ മന്ത്രിമാരുടെ വാഹനത്തിന് മുന്നിലേക്ക് ചാടിയത് . പോലീസ് ലാത്തിവീശി ആളുകളെ മാറ്റി. തുടർന്നും സ്‌ക്കൂളിന് മുന്നിൽ മുദ്രാവാക്യവുമായി സംഘടിച്ചവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.

ആർ.രാജേഷ് കുമാർ, റ്റിജി ചെറുതോട്ടിൽ,സഫീർ പഴേരി, റിനു ജോൺ, നൗഫൽ കൈപ്പഞ്ചേരി, രോഹിത് ബോധി, അനുമോദ് കുമാർ, ജിനു ജോസഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Share this story