കണ്ണൂരിൽ മാരകായുധങ്ങളുമായി എസ് ഡി പി ഐ പ്രവർത്തകൻ പിടിയിൽ

കണ്ണൂരിൽ മാരകായുധങ്ങളുമായി എസ് ഡി പി ഐ പ്രവർത്തകൻ പിടിയിൽ

കണ്ണൂരിൽ ആയുധങ്ങളുമായി എസ് ഡി പി ഐ പ്രവർത്തകൻ പോലീസ് പിടിയിൽ. പള്ളിപ്രം സ്വദേശി മുഹമ്മദ് ഫസീമാണ് പിടിയിലായത്.

വടിവാൾ, സർജിക്കൽ ബ്ലെയ്ഡ്, ഇരുമ്പ് ദണ്ഡ് എന്നീ ആയുധങ്ങൾ മുഹമ്മദ് ഫസീമിൽ നിന്നും പിടിച്ചെടുത്തു. ഇയാൾക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേർ ഓടി രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു.

Share this story