വനിതാ പോലീസ് ഹെൽപ് ലൈൻ നമ്പറുകളിൽ വിളിച്ച് സ്ഥിരമായി അസഭ്യം പറയുന്ന യുവാവ് പിടിയിൽ

വനിതാ പോലീസ് ഹെൽപ് ലൈൻ നമ്പറുകളിൽ വിളിച്ച് സ്ഥിരമായി അസഭ്യം പറയുന്ന യുവാവ് പിടിയിൽ

വനിതാ പോലീസ് സ്‌റ്റേഷൻ, ഹെൽപ് ലൈൻ നമ്പറുകളിൽ വിളിച്ച് വനിതാ പോലീസുകാരെ അസഭ്യം പറയുന്നത് പതിവാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം തുമ്പ സ്വദേശി ജോസിനെയാണ്(29) തൃശ്ശൂർ എസിപി രാജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മൂന്ന് മാസത്തോളമായി വിവിധ വനിതാ പോലീസ് സ്‌റ്റേഷനുകളിലും ഹെൽപ് ലൈൻ നമ്പറുകളിലും സ്ഥിരമായി വിളിച്ച് അസഭ്യം പറയുകയായിരുന്നു ഇയാളുടെ പതിവ്. തിരുവനന്തപുരം ജില്ലയിൽ മാത്രം ഇയാളുടെ പേരിൽ പതിനഞ്ച് കേസും എറണാകുളത്തും തൃശ്ശൂരും രണ്ട് വീതം കേസുകളുമുണ്ട്. ഐപിഎസ് ഉദ്യോഗസ്ഥയെ അസഭ്യം വിളിച്ചതിനും ഇയാളുടെ പേരിൽ കേസുണ്ട്.

വിവിധ മൊബൈൽ ഫോൺ നമ്പറുകളിൽ നിന്നായിരുന്നു ജോസ് ഫോൺ ചെയ്തിരുന്നത്. ഞരമ്പുരോഗിയെ ഒടുവിൽ പിടികൂടാൻ തന്നെ പോലീസ് തീരുമാനിക്കുകയായിരുന്നു.

Share this story