കലോത്സവ മാമാങ്കത്തിന് തുടക്കം കുറിച്ച് സ്വര്‍ണക്കപ്പ് ജില്ലയിലെത്തി

കലോത്സവ മാമാങ്കത്തിന് തുടക്കം കുറിച്ച് സ്വര്‍ണക്കപ്പ് ജില്ലയിലെത്തി

അറുപതാമത് കേരളാ സ്‌കൂള്‍ കലോത്സവത്തിന് തുടക്കം കുറിച്ച് വിജയികള്‍ക്കുള്ള സ്വര്‍ണക്കപ്പ് കാസര്‍കോട്‌ ജില്ലയിലെത്തി. ഇന്ന് രാവിലെ 10 മണിയോടെ ജില്ലാ അതിര്‍ത്തിയായ കാലിക്കടവില്‍ വെച്ച് സ്വര്‍ണക്കപ്പിനെ സ്വീകരിച്ചു. ജെ എച്ച് എസ് എസ് പിലിക്കോടിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണ പരിപാടികള്‍

ചെറുവത്തൂരില്‍ ജെ എച്ച് എസ് എസ് കുട്ടമ്മത്തിന്റെയും കൊവ്വല്‍ എ യു പി എസിന്റെയും ഗംഭീര സ്വീകരണത്തിന് ശേഷം സ്വര്‍ണക്കപ്പ് നീലേശ്വരത്തേക്ക് കൊണ്ടുപോകും. ഇവിടെ നിന്നും രാജാസ് സ്‌കൂളിന്റെയും എന്‍ കെ ബി എം സ്‌കൂളിന്റയും സി എച്ച് എം കെ എച്ച് എസ് എസ് കോട്ടപ്പുറത്തിന്റെയും സ്വീകരണത്തോടെ ഹോസ്ദുര്‍ഗിലേക്ക് കൊണ്ടുപോകും

ഹോസ്ദുര്‍ഗില്‍ ജിഎച്ച്എസ്എസ് ഹോസ്ദുര്‍ഗ്, ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ പ്രൗഢഗംഭീരമായ സമാപന സ്വീകരണവും നടക്കും.

 

Share this story