കളമശ്ശേരി മെഡിക്കൽ കോളജിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണു

കളമശ്ശേരി മെഡിക്കൽ കോളജിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണു

കളമശ്ശേരി മെഡിക്കൽ കോളജിൽ നിർമാണത്തിലിരുന്ന കാൻസർ സെന്റർ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണു. അപകടത്തിൽ ആറ് പേർക്ക് പരുക്കേറ്റു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്.

പരുക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. ഫയർഫോഴ്‌സ് സ്ഥലത്ത് എത്തി തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ആരും കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പ് വരുത്തി.

Share this story