സർക്കാർ സഹായത്തോടെ ആരും ശബരിമലയിൽ സന്ദർശനം നടത്തുന്ന സാഹചര്യമുണ്ടാകില്ലെന്ന് മന്ത്രി എ കെ ബാലൻ

സർക്കാർ സഹായത്തോടെ ആരും ശബരിമലയിൽ സന്ദർശനം നടത്തുന്ന സാഹചര്യമുണ്ടാകില്ലെന്ന് മന്ത്രി എ കെ ബാലൻ

ശബരിമല സന്ദർശനത്തിന് എത്തിയ തൃപ്തി ദേശായിയുടെയും സംഘത്തിന്റെയും നടപടിയിൽ പ്രതികരണവുമായി മന്ത്രി എ കെ ബാലൻ. സർക്കാർ സഹായത്തോടെ ആരും ശബരിമലയിൽ സന്ദർശനം നടത്തുന്ന സാഹചര്യമുണ്ടാകില്ല.

അതേസമയം ബിന്ദു അമ്മിണിക്കെതിരെ കൊച്ചി കമ്മീഷണർ ഓഫീസിന് മുന്നിലുണ്ടായ അതിക്രമം മനുഷ്യാവകാശ ലംഘനമാണെന്നും മന്ത്രി പറഞ്ഞു ഇത്തരം അതിക്രമങ്ങളെ പിന്തുണക്കുന്നില്ല. ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു

തീർഥാടന സീസൺ സമാധാനപരമായാണ് പുരോഗമിക്കുന്നത്. സമാധാനാന്തരീക്ഷം തകർക്കാൻ ആരെയും അനുവദിക്കില്ല. വിശ്വാസികൾക്ക് നിർഭയമായി ശബരിമലയിലെത്താം. അതിന് തടസ്സം നിൽക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു

Share this story