ശബരിമലയിൽ അല്ല, കൊച്ചി കമ്മീഷണർ ഓഫീസിന് മുന്നിൽ ശരണം വിളിച്ച് ഹിന്ദു സംഘടനകൾ

ശബരിമലയിൽ അല്ല, കൊച്ചി കമ്മീഷണർ ഓഫീസിന് മുന്നിൽ ശരണം വിളിച്ച് ഹിന്ദു സംഘടനകൾ

ശബരിമല സന്ദർശനത്തിനെന്നു പറഞ്ഞ് എത്തിയ തൃപ്തി ദേശായിക്കും സംഘത്തിനുമെതിരെ കൊച്ചി കമ്മീഷണർ ഓഫീസിന് മുന്നിൽ ഹിന്ദു സംഘടനകളുടെ പ്രതിഷേധം. ശരണം വിളിച്ചാണ് പോലീസ് കമ്മീഷണർ ഓഫീസിന് മുന്നിൽ ഇവർ പ്രതിഷേധിക്കുന്നത്. ഇതിനിടെ തൃപ്തി ദേശായിയുടെ സംഘത്തിനൊപ്പം വന്ന ബിന്ദു അമ്മിണിക്ക് നേരെ ആക്രമണവും നാമജപ സംഘം നടത്തിയിരുന്നു

തൃപ്തി മടങ്ങാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് ആർ എസ് എസിന്റെ ശബരിമല കർമസമിതി അറിയിച്ചത്. തൃപ്തി മടങ്ങുന്നതുവരെ കമ്മീഷണർ ഓഫീസിന് മുന്നിൽ നാമജപം വിളിച്ചിരിക്കുമെന്നും ഇവർ അറിയിച്ചു. നിരവധി സ്ത്രീകളടക്കമുള്ള കർമസമിതി ആളുകളാണ് ശരണം വിളിച്ച് കമ്മീഷണർ ഓഫീസിന് മുന്നിൽ തമ്പടിച്ചിരിക്കുന്നത്.

തൃപ്തി ദേശായിയെ മടക്കി അയക്കാനാണ് പോലീസിന്റെ തീരുമാനമെന്നാണ് അറിയുന്നത്. ശബരിമലയിലേക്ക് പോകാൻ സുരക്ഷ നൽകില്ലെന്നും വിമാനത്താവളത്തിലെത്തിക്കാൻ സുരക്ഷ നൽകാമെന്നും പോലീസ് തൃപ്തിയെ അറിയിച്ചു. വൈകുന്നേരമാണ് ഇനി പൂനെക്ക് കൊച്ചിയിൽ നിന്നും വിമാനമുള്ളത്. ഈ സമയം വരെ ഇവർ പോലീസ് സംരക്ഷണത്തിൽ തുടരുമെന്നാണ് അറിയുന്നത്

 

Share this story