ജനുവരി 2ന് ശബരിമലയിൽ വീണ്ടും ദർശനം നടത്തുമെന്ന് ബിന്ദു അമ്മിണി

ജനുവരി 2ന് ശബരിമലയിൽ വീണ്ടും ദർശനം നടത്തുമെന്ന് ബിന്ദു അമ്മിണി

ജനുവരി 2ന് ശബരിമല ദർശനം നടത്തുമെന്ന് ബിന്ദു അമ്മിണി. സംരക്ഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കും. കഴിഞ്ഞ വർഷം ജനുവരി 2ന് ബിന്ദു അമ്മിണി ശബരിമലയിൽ ദർശനം നടത്തിയിരുന്നു. കനകദുർഗയോടൊപ്പം ചേർന്നായിരുന്നു അന്ന് ദർശനം നടത്തിയത്.

ഇന്ത്യയിലെ വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നുള്ളവർ ചേർന്നാകും ദർശനം നടത്തുക. കേരളാ പോലീസിൽ നിന്നും സംരക്ഷണം ലഭിക്കുമെന്ന് പ്രതീക്ഷയില്ല. ഇതിനാലാണ് സുപ്രീം കോടതിയെ സമീപിക്കുന്നതെന്നും ബിന്ദു അമ്മിണി പറഞ്ഞു

ഇന്നലെ ശബരിമല ദർശനത്തിനെത്തിയ തൃപ്തി ദേശായിയുടെ സംഘത്തിനൊപ്പം ബിന്ദു അമ്മിണിയും ചേർന്നിരുന്നു. കൊച്ചി കമ്മീഷണർ ഓഫീസിന് മുന്നിൽ വെച്ച് ബിന്ദു അമ്മിണിക്ക് നേരെ തീവ്ര ഹിന്ദു സംഘടനയിൽപെട്ട അക്രമി മുളക് സ്‌പ്രേ ഉപയോഗിച്ച് ആക്രമണം നടത്തുകയും ചെയ്തിരുന്നു

 

Share this story