പെരുമ്പാവൂരിൽ കൊല്ലപ്പെട്ടത് കുറുപ്പുംപടി സ്വദേശിയായ യുവതി; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

പെരുമ്പാവൂരിൽ കൊല്ലപ്പെട്ടത് കുറുപ്പുംപടി സ്വദേശിയായ യുവതി; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

എറണാകുളം പെരുമ്പാവൂർ നഗരത്തിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. കുറുപ്പുംപടി സ്വദേശി ദീപ(42)യാണ് കൊല്ലപ്പെട്ടത്. പെരുമ്പാവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിന് സമീപത്തുള്ള കടയുടെ മുന്നലാണ് ദീപയുടെ മൃതദേഹ കണ്ടെത്തിയത്.

ഇന്നലെ രാത്രി ഒരുമണിയോടെയാണ് ദീപ കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയെന്ന് സംശയിക്കുന്ന ഉമർ അലിയെ പോലീസ് കസ്റ്റഡിയിലെടുത്തു. അസം സ്വദേശിയാണ് ഉമർ അലി

സ്‌കൂളിന് സമീപത്തുള്ള ഹോട്ടലിലേക്ക് ദീപയും ഉമർ അലിയും കൂടി വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. തൂമ്പ ഉപയോഗിച്ച് തലക്കടിച്ചാണ് ദീപയെ ഉമർ കൊലപ്പെടുത്തിയത്. സമീപത്തുള്ള സിസിടിവി ക്യാമറ പ്രതി തല്ലിത്തകർക്കുകയും ചെയ്തിരുന്നു. എന്നാൽ സമീപത്ത് തന്നെയുള്ള മറ്റൊരു സിസിടിവിയിൽ നിന്നുമാണ് പോലീസിന് പ്രതിയെ മനസ്സിലായതും കസ്റ്റഡിയിലെടുടത്തതും.

 

Share this story