വഞ്ചിയൂർ കോടതിയിൽ മജിസ്‌ട്രേറ്റിനെ അഭിഭാഷകർ ചേംബറിൽ പൂട്ടിയിട്ടു; സിജെഎം എത്തി മോചിപ്പിച്ചു

വഞ്ചിയൂർ കോടതിയിൽ മജിസ്‌ട്രേറ്റിനെ അഭിഭാഷകർ ചേംബറിൽ പൂട്ടിയിട്ടു; സിജെഎം എത്തി മോചിപ്പിച്ചു

തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ മജിസ്‌ട്രേറ്റിനെ അഭിഭാഷകർ ചേംബറിൽ പൂട്ടിയിട്ടു. മജിസ്‌ട്രേറ്റ് ദീപ മോഹനെയാണ് ബാർ അസോസിയേഷൻ ഭാരവാഹികൾ ചേർന്ന് പൂട്ടിയിട്ടത്. നാടകീയ സംഭവങ്ങൾക്കൊടുവിൽ സിജെഎം എത്തിയാണ് മജിസ്‌ട്രേറ്റിനെ മോചിപ്പിച്ചത്.

വാഹനാപകടക്കേസ് പരിഗണിക്കുന്നതിനിടെയാണ് സംഭവം. കെ എസ് ആർ ടി സി ബസ് ഇടിച്ചുപരുക്കേറ്റ സ്ത്രീ വിസ്താരത്തിനിടെ ബസ് ഡ്രൈവർ തന്നോട് കോടതിയിൽ ഹാജരാകരുതെന്ന് ഭീഷണിപ്പെടുത്തിയതായി അറിയിച്ചു. ഇതോടെ ഡ്രൈവറുടെ ജാമ്യം മജിസ്‌ട്രേറ്റ് റദ്ദാക്കി. ഡ്രൈവറെ റിമാൻഡ് ചെയ്യാനും മജിസ്‌ട്രേറ്റ് ഉത്തരവിട്ടു

ഇതിൽ പ്രതിഷേധിച്ചാണ് അഭിഭാഷകർ സംഘടിച്ചെത്തി മജിസ്‌ട്രേറ്റിനെ ചേംബറിൽ പൂട്ടിയിട്ടത്. വിവരമറിഞ്ഞ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എത്തിയാണ് ഇവരെ മോചിപ്പിച്ചത്. പ്രതിയുടെ ജാമ്യം റദ്ദാക്കാൻ മജിസ്‌ട്രേറ്റിന് അവകാശമില്ലെന്നാണ് അഭിഭാഷകരുടെ വാദം

Share this story