നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഹർജിയിൽ നാളെ സുപ്രീം കോടതി വിധി പറയും

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഹർജിയിൽ നാളെ സുപ്രീം കോടതി വിധി പറയും

നടിയെ ആക്രമിച്ച കേസിൽ ദിലീപ് നൽകിയ ഹർജിയിൽ സുപ്രീം കോടതി നാളെ വിധി പറയും. മെമ്മറി കാർഡും ദൃശ്യങ്ങളും ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജിയിലാണ് വിധി പറയുന്നത്. സെപ്റ്റംബർ 17നാണ് ഹർജി വിധി പറയാൻ മാറ്റിയത്.

അതേസമയം ദിലീപിന് മെമ്മറി കാർഡ് നൽകരുതെന്ന് നടിയും സർക്കാരും കോടതിയെ നിലപാട് അറിയിച്ചിരുന്നു. ഇരയുടെ സ്വകാര്യതയെ ബാധിക്കുന്നതാണ് ദൃശ്യങ്ങൾ. ഇരയുടെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്ത് ദൃശ്യങ്ങൾ ദിലീപിന് കൈമാറുതെന്നാണ് സർക്കാർ ആവശ്യപ്പെട്ടത്. മെമ്മറി കാർഡ് തൊണ്ടിമുതലാണെങ്കിലും അതിലെ ദൃശ്യങ്ങൾ രേഖയാണെന്നാണ് സർക്കാർ നിലപാട് എടുത്തത്.

അതേസമയം രേഖയാണെങ്കിൽ അത് തനിക്ക് ലഭിക്കാൻ അർഹതയുണ്ടെന്നായിരുന്നു ദീലീപിന്റെ വാദം. നേരത്തെ ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഇതേ തുടർന്നാണ് നടൻ സുപ്രീം കോടതിയെ സമിപിച്ചത്.

 

Share this story