ജെ എൻ യു ക്യാമ്പസ് ഗർഭനിരോധന ഉറകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു, പെൺകുട്ടികൾ മുടി കെട്ടുന്നത് കോണ്ടം ഉപയോഗിച്ച്: സംഘപരിവാർ നേതാവായ പഴയ ഡിജിപി ടിപി സെൻകുമാർ

ജെ എൻ യു ക്യാമ്പസ് ഗർഭനിരോധന ഉറകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു, പെൺകുട്ടികൾ മുടി കെട്ടുന്നത് കോണ്ടം ഉപയോഗിച്ച്: സംഘപരിവാർ നേതാവായ പഴയ ഡിജിപി ടിപി സെൻകുമാർ

ജെ എൻ യു വിദ്യാർഥികൾക്കെതിരെ രൂക്ഷപരാമർശവുമായി സംഘ്പരിവാർ നേതാവും പഴയ ഡിജിപിയുമായ ടി പി സെൻകുമാർ. ജെ എൻ യു ക്യാമ്പസ് ഗർഭനിരോധന ഉറകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പെൺകുട്ടികൾ ഉറങ്ങുന്നത് ആൺകുട്ടികളുടെ ഹോസ്റ്റലുകളിലാണ് തുടങ്ങിയ കപടസദാചാര പരാമർശങ്ങളാണ് സംഘപരിവാർ പ്രേമിയായ പഴയ ഡിജിപി നടത്തിയിരിക്കുന്നത്.

നാൽപത് വർഷങ്ങൾക്ക് മുമ്പ് ആൺകുട്ടികളുടെ ശുചിമുറികളിൽ നിന്ന് പെൺകുട്ടികൾ ഇറങ്ങി വരുന്നത് താൻ നേരിട്ട് കണ്ടിട്ടുണ്ട്. ഇപ്പോൾ പെൺകുട്ടികൾ കോണ്ടം ഉപയോഗിച്ചാണ് തലമുടി കെട്ടിവെക്കുന്നത്. ഇത്തരം സർവകലാശാലകൾ നമുക്ക് വേണ്ടെന്നും കാസർകോട് കേന്ദ്ര സർവകലാശാലയിൽ സംസാരിക്കവെ പഴയ ഡിജിപി പറഞ്ഞു

ജെ എൻ യു നടക്കുന്ന വിദ്യാർഥി പ്രതിഷേധങ്ങളിൽ ഇയാളുടെ നിലപാട് ഒരു വിദ്യാർഥി ചോദിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് കോണ്ടം പരാമർശം സെൻകുമാർ നടത്തിയത്.

 

Share this story