ഓപറേഷൻ തണ്ടർ: സംസ്ഥാനത്തെ 15 ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്‌നസ് റദ്ദാക്കി, 176 ബസുകൾക്ക് നോട്ടീസ്

ഓപറേഷൻ തണ്ടർ: സംസ്ഥാനത്തെ 15 ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്‌നസ് റദ്ദാക്കി, 176 ബസുകൾക്ക് നോട്ടീസ്

സംസ്ഥാനത്ത് 15 ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്‌നസ് റദ്ദാക്കി. അനധികൃതമായി ലൈറ്റ്, ശബ്ദസംവിധാനങ്ങൾ ഘടിപ്പിച്ചതിനാണ് ഫിറ്റ്‌നസ് റദ്ദാക്കിയത്. ഓപറേഷൻ തണ്ടറിന്റെ ഭാഗമായാണ് നടപടി.

176 ബസുകൾക്ക് ഗതാഗതവകുപ്പ് നോട്ടീസ് അയച്ചു. അനധികൃതമായി ഘടിപ്പിച്ച സംവിധാനങ്ങൾ നീക്കി രണ്ട് ദിവസത്തിനുള്ളിൽ പരിശോധനക്ക് ഹാജരാകാനാണ് നിർദേശം.

Share this story