നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ ആറ് മാസത്തികം പൂർത്തിയാക്കാൻ സുപ്രീം കോടതി നിർദേശം; കേസ് നാളെ പ്രത്യേക കോടതി പരിഗണിക്കും

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ ആറ് മാസത്തികം പൂർത്തിയാക്കാൻ സുപ്രീം കോടതി നിർദേശം; കേസ് നാളെ പ്രത്യേക കോടതി പരിഗണിക്കും

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ വേഗത്തിലാക്കാൻ വിചാരണ കോടതിയോട് സുപ്രീം കോടതിയുടെ നിർദേശം. ആറ് മാസത്തിനുള്ളിൽ തന്നെ വിചാരണ പൂർത്തിയാക്കണമെന്നാണ് ജസ്റ്റിസുമാരായ എ എം ഖാൻവിൽകർ, ദിനേശ് മഹേശ്വരി എന്നിവർ അടങ്ങിയ ബഞ്ച് നിർദേശിച്ചു

കേസിലെ പ്രധാന രേഖയായ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ദൃശ്യങ്ങളിൽ കൃത്രിമത്വം നടന്നിട്ടുണ്ടോയെന്ന കാര്യം കേന്ദ്ര ഫോറൻസിക് സയൻസ് ലബോറട്ടറി ഉൾപ്പെടെയുള്ള സ്വതന്ത്ര ഏജൻസികളെ കൊണ്ട് പരിശോധിപ്പിക്കാം. സി എഫ് എസ് എല്ലിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ സാക്ഷികളെ വിസ്തരിക്കാമെന്നും സുപ്രീം കോടതി നിർദേശിച്ചു

അഭിഭാഷകർക്കൊപ്പമോ, ഐടി വിദഗ്ധർക്കൊപ്പമോ ദൃശ്യങ്ങൾ ദിലീപന് കാണാം. ദൃശ്യങ്ങൾ കാണാനുള്ള അവസരം ഉപയോഗിച്ച് വിചാരണ അനന്തമായി വൈകിപ്പിക്കരുതെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

കേസ് കൊച്ചിയിലെ പ്രത്യേക കോടതി നാളെ പരിഗണിക്കും. വിചാരണക്ക് മുമ്പുള്ള തുടർ നടപടികളുമായി ഭാഗമായിട്ടാണ് കേസ് പരിഗണിക്കുന്നത്. എല്ലാ പ്രതികളും നാളെ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. വിദേശത്തായതിനാൽ ദിലീപ് നാളെ ഹാജരാകില്ല

 

Share this story