നടിയെ ആക്രമിച്ച കേസ്: ദിലീപിന് ദൃശ്യങ്ങൾ കാണാം, നൽകാനാകില്ലെന്ന് സുപ്രീം കോടതി

നടിയെ ആക്രമിച്ച കേസ്: ദിലീപിന് ദൃശ്യങ്ങൾ കാണാം, നൽകാനാകില്ലെന്ന് സുപ്രീം കോടതി

നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിന് നൽകാൻ ആകില്ലെന്ന് സുപ്രീം കോടതി ഉത്തരവ്. അതേസമയം ദൃശ്യങ്ങൾ കാണാൻ ദിലീപിന് കോടതി അനുമതി നൽകി. ജസ്റ്റിസുമാരായ എ എം ഖാൻവിൽകർ, ദിനേശ് മഹേശ്വരി എന്നിവരുടെ രണ്ടംഗ ബഞ്ചാണ് ദിലീപിന്റെ ഹർജിയിൽ വിധി പറഞ്ഞത്.

ദിലീപിനോ അദ്ദേഹത്തിന്റെ അഭിഭാഷകർക്കോ ദൃശ്യങ്ങൾ പരിശോധിക്കാമെന്ന് കോടതി പറഞ്ഞു. പ്രോസിക്യൂഷന്റെ പക്കലുള്ള മെമ്മറി കാർഡിലെ ഉള്ളടക്കം ലഭിക്കണമെന്നതായിരുന്നു ദിലീപിന്റെ ആവശ്യം. സർക്കാരും നടിയും ഇതിനെ ശക്തമായി എതിർത്തു.

മെമ്മറി കാർഡ് തൊണ്ടിമുതലാണെങ്കിലും ഉള്ളടക്കം രേഖയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് കോടതിയെ സമീപിച്ചത്. വാട്ടർ മാർക്ക് ഇട്ടിട്ടെങ്കിലും ദൃശ്യങ്ങൾ നൽകണമെന്നതായിരുന്നു ആവശ്യം. എന്നാൽ ദൃശ്യങ്ങൾ നൽകുന്നത് തന്റെ സ്വകാര്യതക്ക് മേലുള്ള കടന്നുകയറ്റമാണെന്നാണ് നടി വാദിച്ചത്.

 

Share this story