കണ്ണൂരിൽ എട്ട് വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി; അധ്യാപകനെ സസ്‌പെൻഡ് ചെയ്തു

കണ്ണൂരിൽ എട്ട് വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി; അധ്യാപകനെ സസ്‌പെൻഡ് ചെയ്തു

കണ്ണൂർ ചന്ദനക്കാംപാറയിലെ സ്വകാര്യ സ്‌കൂളിൽ എട്ട് വിദ്യാർഥിനികളെ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ നേതൃത്വത്തിൽ സ്‌കൂളിൽ നടത്തിയ കൗൺസിലിംഗിലാണ് വിദ്യാർഥിനികൾ പരാതി നൽകിയത്.

അധ്യാപകരെ സ്‌കൂൾ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. പയ്യാവൂർ പഞ്ചായത്തിലെ സ്വകാര്യ ഹയർ സെക്കൻഡറി സ്‌കൂൾ കായികാധ്യാപകനെയാണ് സസ്‌പെൻഡ് ചെയ്തത്. ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെയും ശിശു സംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ സ്‌കൂളിലെ 200ഓളം കുട്ടികളെ കൗൺസിലിംഗിന് വിധേയമാക്കിയിരുന്നു. ഇതിലാണ് കുട്ടികൾ പീഡനവിവരം പുറത്തുപറഞ്ഞത്.

നേരത്തെയും ഈ അധ്യാപകനെതിരെ പരാതികൾ ഉയർന്നിരുന്നതായി ആരോപണമുണ്ട്. എന്നാൽ സ്‌കൂൾ അധികൃതർ അധ്യാപകനെ സംരക്ഷിക്കുന്ന നടപടിയാണ് സ്വീകരിച്ചത്. നിരന്തരമായി അധ്യാപകന്റെ പക്കൽ നിന്ന് പീഡനം നേരിട്ടതായാണ് കുട്ടികൾ പരാതിപ്പെട്ടത്

കണ്ണൂർ, പീഡനം, അധ്യാപകൻ

Share this story