എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ എ.എസ്.ഐയ്‌ക്കെതിരെ പോക്‌സോ കേസ്

എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ എ.എസ്.ഐയ്‌ക്കെതിരെ പോക്‌സോ കേസ്

തിരുവനന്തപുരത്ത് എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ പോക്‌സോ കേസ്. ബോംബ് സ്‌ക്വാഡ് എസ്‌ഐ സജീവ് കുമാറിനെതിരെയാണ് പോക്‌സോ കേസെടുത്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് കേസ്.

കുട്ടിയുടെ അമ്മയുടെ പരാതിയിൽ പേരൂർക്കട പൊലീസാണ് കേസെടുത്തത്. പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നതാണ് പരാതി. എസ്‌ഐ ഇപ്പോൾ ഒളിവിലാണ്. സ്‌കൂളിൽ നിന്നും സി. ഡബ്ല്യൂ.സി മുഖാന്തരം വന്ന പരാതിയിലാണ് കേസ്.

Share this story