ഷൂട്ടിംഗ് സൈറ്റിലെ ലഹരി ഉപയോഗം: നിർമാതാക്കൾ തെളിവ് തരണം, പരാതിയിൽ നിന്ന് പിൻമാറാനും പാടില്ല, ഇത്രയും നാൾ മറച്ചുവെച്ചതും അന്വേഷിക്കുമെന്ന് മന്ത്രി എ കെ ബാലൻ

ഷൂട്ടിംഗ് സൈറ്റിലെ ലഹരി ഉപയോഗം: നിർമാതാക്കൾ തെളിവ് തരണം, പരാതിയിൽ നിന്ന് പിൻമാറാനും പാടില്ല, ഇത്രയും നാൾ മറച്ചുവെച്ചതും അന്വേഷിക്കുമെന്ന് മന്ത്രി എ കെ ബാലൻ

സിനിമാ സൈറ്റുകളിൽ ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന നിർമാതാക്കളുടെ ആരോപണത്തിൽ പ്രതികരണവുമായി മന്ത്രി എ കെ ബാലൻ. നിർമാതാക്കളുടെ ആരോപണം ഗൗരവമുള്ളതാണ്. സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗത്തെ കുറിച്ച് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു

ലഹരി ഉപയോഗത്തെ കുറിച്ച് തെളിവ് നൽകാൻ നിർമാതാക്കൾ തയ്യാറാകണം. സിനിമാ മേഖലയിൽ പെരുമാറ്റച്ചട്ടം കൊണ്ടുവരും. ഇതിനായി നിയമനിർമാണം നടത്തുമെന്നും എ കെ ബാലൻ പറഞ്ഞു.

മയക്കുമരുന്നിന്റെയും കഞ്ചാവിന്റെയും കേന്ദ്രമാണ് സിനിമാ മേഖലയെന്ന് നിർമാതാക്കൾ വെളിപ്പെടുത്തിരിക്കുയാണ്. ഞങ്ങളുടെ യൂനിറ്റിൽ മാത്രമല്ല, എല്ലാ യൂനിറ്റുകളും പരിശോധിക്കേണ്ടതാണെന്ന് കൂടി അവർ പറഞ്ഞു. അതേ രൂപത്തിൽ തന്നെ പരിശോധിക്കും നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു

ഒരു പ്രശ്‌നം വന്നപ്പോഴാണ് ഇതെല്ലാം ഉയർന്നുവന്നത്. അറിവുണ്ടായിട്ടും മറച്ചുവെക്കുകയെന്നത് കുറ്റകരമാണ്. ജീവപര്യന്തം തടവ് ലഭിക്കേണ്ട കുറ്റമാണ് ഇതെല്ലാം. ഇത്രയും വലിയ ക്രൈമായിട്ടും അത് പറയാതെ ഇവരുമായി ബന്ധപ്പെട്ട പ്രശ്‌നം വന്നപ്പോൾ ഉന്നയിച്ചതും അന്വേഷിക്കും. പരാതിയിൽ നിന്ന് അവർ പിൻമാറാൻ പാടില്ല. തെളിവുകളും ഹാജരാക്കണം. ഇതവരുടെ ബാധ്യതയാണെന്നും മന്ത്രി പറഞ്ഞു

 

Share this story