യൂനിവേഴ്‌സിറ്റി കോളജിന് മുന്നിൽ എസ് എഫ് ഐ-കെ.എസ്.യു സംഘർഷം; ഇരുവിഭാഗങ്ങളും തമ്മിൽ കല്ലേറ്

യൂനിവേഴ്‌സിറ്റി കോളജിന് മുന്നിൽ എസ് എഫ് ഐ-കെ.എസ്.യു സംഘർഷം; ഇരുവിഭാഗങ്ങളും തമ്മിൽ കല്ലേറ്

തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിന് മുന്നിൽ എസ്.എഫ്.ഐ-കെ.എസ്.യു സംഘർഷം. യൂനിവേഴ്‌സിറ്റി കോളജിലേക്ക് പ്രകടനമായി എത്തിയ കെ എസ് യുക്കാരെ എസ് എഫ് ഐ പ്രവർത്തകർ തടഞ്ഞതോടെയാണ് സംഘർഷമുടലെടുത്തത്.

കോളജ് ക്യാമ്പസിനുള്ളിൽ നിന്ന് കെ എസ് യു പ്രവർത്തകർക്ക് നേരെ കല്ലേറുണ്ടായി. തിരികെ കെ എസ് യു പ്രവർത്തകരും കല്ലെറിഞ്ഞു. പോലീസ് ഇരുവിഭാഗത്തെയും ശാന്തരാക്കാൻ നോക്കിയെങ്കിലും വിജയിച്ചില്ല. സംഘർഷത്തിൽ കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനടക്കം പരുക്കേറ്റു.

ബുധാനാഴ്ച യൂനിവേഴ്‌സിറ്റി കോളജിലെ കെ എസ് യു പ്രവർത്തകന് മർദനമേറ്റതിൽ പ്രതിഷേധിച്ചാണ് കെ എസ് യു പ്രകടനം നയിച്ചത്. നേരത്തെ കെ എസ് യു നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിലും സംഘർഷമുണ്ടായിരുന്നു.

 

Share this story