യൂനിവേഴ്‌സിറ്റി കോളജ് സംഘർഷം: അഞ്ച് എസ് എഫ് ഐ പ്രവർത്തകർ അറസ്റ്റിൽ

യൂനിവേഴ്‌സിറ്റി കോളജ് സംഘർഷം: അഞ്ച് എസ് എഫ് ഐ പ്രവർത്തകർ അറസ്റ്റിൽ

യൂനിവേഴ്‌സിറ്റി കോളജിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് അഞ്ച് എസ് എഫ് ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കോളജ് ഹോസ്റ്റലിൽ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് അറസ്റ്റുണ്ടായത്. ഹോസ്റ്റലിൽ നിന്നാണ് ഇവരെ പിടികൂടിയത്.

ഡിസിപി ആദിത്യയുടെ നേതൃത്വത്തിലാണ് കോളജ് ഹോസ്റ്റലിൽ റെയ്ഡ് നടത്തിയത്. കെ എസ് യു പ്രവർത്തകനായ നിതിന് നേർക്ക് ഹോസ്റ്റലിൽ വെച്ച് ആക്രമണമുണ്ടായിരുന്നു. സാരമായി പരുക്കേറ്റ വിദ്യാർഥിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

എസ് എഫ് ഐ നേതാവ് മഹേഷിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് നിതിൻ പോലീസിനോട് പറഞ്ഞിരുന്നു. ഇതിന് മുമ്പായി മഹേഷ് നിതിനെ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു

 

Share this story