യൂനിവേഴ്‌സിറ്റി കോളജിലെ സംഘർഷം: എസ് എഫ് ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്

യൂനിവേഴ്‌സിറ്റി കോളജിലെ സംഘർഷം: എസ് എഫ് ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്

തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിൽ ഇന്നലെ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് എസ് എഫ് ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. 13 എസ് എഫ് ഐ പ്രവർത്തകർക്കെതിരെയാണ് കേസ്

ആക്രമണത്തിൽ പരുക്കേറ്റ ടി ആർ രാകേഷ് എന്ന കെ എസ് യു പ്രവർത്തകന്റെ മൊഴിയിലാണ് കേസ്.പോലീസിനെ ആക്രമിച്ചതിന് മറ്റൊരു കേസ് കൂടി എടുത്തിട്ടുണ്ട്. ഇതിൽ കെ എസ് യു പ്രവർത്തകരും പ്രതികളാണ്.

പ്രതികളെ ആരെയും ഇതുവരെ പിടികൂടിയിട്ടില്ല. ഹോസ്റ്റലിൽ കെ എസ് യു പ്രവർത്തകനെ മർദിച്ച മഹേഷ് ഒളിവിലാണ്. ഇന്നലെ നടന്ന അക്രമ സംഭവങ്ങളിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന് അടക്കം ഇന്നലെ പരുക്കേറ്റിരുന്നു. ഇന്ന് കെ എസ് യു പ്രതിഷേധ ദിനം ആചരിക്കുകയാണ്

കെ എസ് യു, എസ് എഫ് ഐ, സംഘർഷം, യൂനിവേഴ്‌സിറ്റി കോളജ്‌

Share this story