ആത്മാർഥ രാഷ്ട്രീയപ്രവർത്തനത്തിനുള്ള അംഗീകാരമാണ് ഗവർണർ പദവിയെന്ന് ശ്രീധരൻ പിള്ള

ആത്മാർഥ രാഷ്ട്രീയപ്രവർത്തനത്തിനുള്ള അംഗീകാരമാണ് ഗവർണർ പദവിയെന്ന് ശ്രീധരൻ പിള്ള

മിസോറാം ഗവർണർ പി എസ് ശ്രീധരൻ പിള്ളക്ക് കോഴിക്കോട് പൗരാവലി സ്വീകരണം നൽകി. ആത്മാർഥതയോടെ രാഷ്ട്രീയ പ്രവർത്തനം നടത്തിയതിനുള്ള അംഗീകാരമാണ് ഗവർണർ പദവിയെന്ന് ശ്രീധരൻ പിള്ള പറഞ്ഞു.

വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകരുടെയും പങ്കാളിത്തത്തോടെയാണ് കോഴിക്കോട് പൗരാവലി സ്വീകരണമൊരുക്കിയത്. ജീവിതത്തിൽ ഏറ്റവും സന്തോഷം തോന്നുന്ന നിമിഷമാണിതെന്ന് ശ്രീധരൻ പിള്ള പ്രതികരിച്ചു

സ്വീകരണത്തിനെത്തിയവരെയെല്ലാം മിസോറാമിലേക്ക് ക്ഷണിച്ചാണ് ശ്രീധരൻ പിള്ള മടങ്ങിയത്. പ്രതിപക്ഷ ഉപനേതാവ് എം കെ മുനീർ, കോഴിക്കോട് എംപി എംകെ രാഘവൻ, ബിജെപി നേതാവ് പി കെ കൃഷ്ണദാസ് എന്നിവർ പങ്കെടുത്തു. ഇടതുനേതാക്കൾ ചടങ്ങിൽ നിന്ന് വിട്ടുനിന്നു

 

Share this story