കാസർകോട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു; മകളെ വെട്ടിപ്പരുക്കേൽപ്പിച്ചു

കാസർകോട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു; മകളെ വെട്ടിപ്പരുക്കേൽപ്പിച്ചു

കാസർകോട് ഇരിയയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഇരിയ സ്വദേശി കല്യാണിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഗോപാലകൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇവരുടെ മകൾ ശരണ്യക്കും ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെന്ന് കരുതുന്നു. കല്യാണിയെ വെട്ടുന്നതു കണ്ട് തടയാൻ ചെന്നപ്പോഴാണ് ശരണ്യക്കും വെട്ടേറ്റത്.

ഗുരുതരമായി പരുക്കേറ്റ ശരണ്യയെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഓട്ടോറിക്ഷ ഡ്രൈവറാണ് ഗോപാലകൃഷ്ണൻ

 

Share this story