നീറ്റ് പരീക്ഷക്ക് ശിരോവസ്ത്രം ധരിക്കാം; മുന്‍കൂട്ടി അനുമതി വാങ്ങണമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം

നീറ്റ് പരീക്ഷക്ക് ശിരോവസ്ത്രം ധരിക്കാം; മുന്‍കൂട്ടി അനുമതി വാങ്ങണമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം

അഖിലേന്ത്യ മെഡിക്കൽ എൻട്രസ് പരീക്ഷക്ക്(നീറ്റ്) ശിരോവസ്ത്രം ധരിക്കാമെന്ന് കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം. ബുർഖ, ഹിജാബ്, കാരാ, കൃപാൺ എന്നിവ ധരിക്കാമെന്നാണ് മാനവവിഭവശേഷി മന്ത്രാലയം പറഞ്ഞിരിക്കുന്നത്. ഇത്തരം വസ്ത്രം ധരിച്ചെത്തുന്നവർ മുൻകൂട്ടി അനുമതി വാങ്ങണമെന്നും സർക്കുലറിൽ പറയുന്നു

ശരീരത്തിൽ മെഡിക്കൽ ഉപകരണങ്ങൾ ഉള്ളവർ അഡ്മിറ്റ് കാർഡ് ലഭിക്കുന്നതിന് മുമ്പ് തന്നെ ഇക്കാര്യത്തിൽ അനുമതി തേടണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. നീറ്റ് പരീക്ഷക്ക് ശിരോവസ്ത്രം ധരിക്കുന്നത് കഴിഞ്ഞ വർഷം പരീക്ഷാ ഹാളിൽ വിലക്കിയിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധം ഉയരുകയും ചെയ്തു. തുടർന്ന് കോടതിയെ വരെ സമീപിക്കുന്ന സാഹചര്യമുണ്ടായിരുന്നു

പരീക്ഷക്കെത്തുന്ന വിദ്യാർഥികലെ കടുത്ത പരിശോധനക്ക് വിധേയരാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പല പരാതികളും കഴിഞ്ഞ വർഷങ്ങളിൽ ഉയർന്നിരുന്നു. മൂന്ന് മണിക്കൂർ നീണ്ടുനിൽക്കുന്ന പരീക്ഷക്ക് മണിക്കൂറുകൾക്ക് മുമ്പ് തന്നെ വിദ്യാർഥികൾക്ക് കേന്ദ്രത്തിൽ എത്തേണ്ട സാഹചര്യവുമുണ്ടായി.

ഡോക്ടർമാർ നിർദേശിച്ചിട്ടുള്ള കണ്ണാടി വിദ്യാർഥികൾക്ക് ഉപയോഗിക്കാം. സൺഗ്ലാസുകൾ പാടില്ല. ആൺകുട്ടികൾ ഇളം നിറത്തിലുള്ള അരക്കൈ ഷർട്ട് ധരിക്കാം. ചെരിപ്പ് ഉപയോഗിക്കാം. എന്നാൽ ഷൂ ഇടാൻ പാടില്ല. വാച്ച്, ബ്രേസ് ലെറ്റ്, തൊപ്പി, ബെൽറ്റ് എന്നിവ പരീക്ഷാ ഹാളിൽ പാടില്ല. കുർത്ത, പൈജാമ എന്നിവയും ധരിക്കാൻ പാടില്ല.

 

Share this story