എട്ടാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ എസ് ഐ കീഴടങ്ങി

എട്ടാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ എസ് ഐ കീഴടങ്ങി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന എസ് ഐ കീഴടങ്ങി. തിരുവനന്തപുരം ബോംബ് സ്‌ക്വാഡ് എസ് ഐ സജീവ് കുമാറാണ് തിരുവനന്തപുരം പോക്‌സോ കോടതിയിൽ കീഴടങ്ങിയത്.

സജീവ് കുമാറിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് സജീവ് കുമാറിനെതിരെ കേസെടുത്തത്. തുടർന്ന് ഇയാൾ ഒളിവിൽ പോകുകയായിരുന്നു. സജീവ് കുമാറിനെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച സജീവ് കുമാറിന്റെ ക്വാർട്ടേഴ്‌സിലെത്തിയ കുട്ടിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. ചൈൽഡ് ലൈൻ പ്രവർത്തകരുടെ ഇടപെടലോടെയാണ് എസ് ഐക്കെതിരെ കേസെടുക്കാൻ പോലീസ് തയ്യാറായത്.

 

Share this story