പട്ടിണി സഹിക്കാതെ മക്കൾ മണ്ണുവാരി തിന്നു; നാല് മക്കളെയും ശിശുക്ഷേമ സമിതിക്ക് കൈമാറി അമ്മ

പട്ടിണി സഹിക്കാതെ മക്കൾ മണ്ണുവാരി തിന്നു; നാല് മക്കളെയും ശിശുക്ഷേമ സമിതിക്ക് കൈമാറി അമ്മ

പട്ടിണി സഹിക്കാനാകാതെ മണ്ണുവാരി തിന്നാൽ തുടങ്ങിയതോടെ നാല് മക്കളെയും അമ്മ ശിശുക്ഷേമ സമിതിക്ക് കൈമാറി. തിരുവനന്തപുരം കൈതമുക്കിൽ റെയിൽവേ പുറമ്പോക്കിൽ താമസിക്കുന്ന സ്ത്രീയാണ് തന്റെ ആറ് മക്കളിൽ നാല് പേരെ ശിശുക്ഷേമ സമിതിക്ക് കൈമാറിയത്.

ടാർപോളിൻ കെട്ടിമറച്ച കുടിലിലാണ് അമ്മയും ആറ് കുട്ടികളും സ്ത്രീയുടെ ഭർത്താവും താമസിക്കുന്നത്. ഭർത്താവിന്റെ കൂലിപ്പണി കൊണ്ടുമാത്രമാണ് കുടുംബം കഴിയുന്നത്. മദ്യപാനിയായ ഇയാൾ പക്ഷേ കുട്ടികളെ മർദിക്കുന്ന സാഹചര്യങ്ങളും കൂടി വന്നതോടെയാണ് കുട്ടികളെ കൈമാറാൻ അമ്മ നിർബന്ധിതമായത്.

വിശപ്പ് സഹിക്കാൻ കഴിയാതെ കുട്ടികളിലൊരാൾ മണ്ണ് വാരി തിന്നതായും ശിശു ക്ഷേമ സമിതിക്ക് നൽകിയ പരാതിയിൽ അമ്മ പറയുന്നു. മൂന്ന് മാസവും ഒന്നര വയസ്സ് പ്രായമുള്ളതുമായ രണ്ട് കുട്ടികളാണ് നിലവിൽ സ്ത്രീക്കൊപ്പമുള്ളത്. തൈക്കാട് അമ്മത്തൊട്ടിലിലേക്കാണ് കുട്ടികളെ മാറ്റിയത്. ഇവർക്ക് വിദ്യാഭ്യാസമടക്കമുള്ള സാഹചര്യങ്ങൾ ഇവർക്ക് ഒരുക്കും

Share this story