നിയമലംഘനം നടത്തിയ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി; എം വി ഐക്ക് ബസുടമയുടെ ഭീഷണി

നിയമലംഘനം നടത്തിയ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി; എം വി ഐക്ക് ബസുടമയുടെ ഭീഷണി

ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കിയ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്ക് ടൂറിസ്റ്റ് ബസുടമയുടെ ഭീഷണി. ബസുടമ ജോഷിയാണ് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അജീഷിനെതിരെ ഭീഷണി മുഴക്കിയത്

സംഭവത്തെ തുടർന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പോലീസിൽ പരാതി നൽകി. തിരുവനന്തപുരം തൊടുപുഴ റൂട്ടിലോടുന്ന ജോഷ് ബസിൽ സ്പീഡ് ഗവർണർ വേർപെടുത്തിയ നിലയിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഫിറ്റ്‌നസ് റദ്ദാക്കിയത്.

ടൂറിസ്റ്റ് ബസുകളിലെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി നടത്തിയ ഓപറേഷൻ തണ്ടർ പരിശോധനക്കിടെയാണ് ഭീഷണി. ഞാൻ നിന്നെ കാണുന്നുണ്ട്. നിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞ് നിന്നെ കാണുന്നുണ്ട്. നിനക്ക് എന്നെക്കുറിച്ച് അറിയില്ല. ഞാൻ ഇന്നലെ പറഞ്ഞില്ലേ ഞാൻ ജോഷിയാണെന്ന്. എന്നിട്ടും നീയെന്താ ചെയ്യാത്തത്. ആർ സി ബുക്ക് ഇവിടെ കിട്ടണം. എന്നായിരുന്നു ഭീഷണി

ഫിറ്റ്‌നസ് റദ്ദാക്കിയ നടപടി പിൻവലിച്ചില്ലെങ്കിൽ നിന്നെ കോടതി കയറ്റുമെന്നും ഇയാൾ ഭീഷണിപ്പെടുത്തുന്നുണ്ട്. കൊട്ടാരക്കര പോലീസിൽ അജീഷ് പരാതി നൽകി.

Share this story