നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങൾ പരിശോധിക്കാൻ ദിലീപ് അപേക്ഷ നൽകി, വിദഗ്ധനെ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും നടൻ

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങൾ പരിശോധിക്കാൻ ദിലീപ് അപേക്ഷ നൽകി, വിദഗ്ധനെ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും നടൻ

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ പരിശോധിക്കാൻ ദിലീപ് വിചാരണ കോടതിയിൽ അപേക്ഷ നൽകി. പരിശോധനക്കുള്ള വിദഗ്ധനെ കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു

ഇതുസംബന്ധിച്ച് ഒരാഴ്ചക്കുള്ളിൽ വിവരം നൽകാനാണ് കോടതി നിർദേശിച്ചത്. ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ ഒമ്പതാം പ്രതി സനൽകുമാറിന്റെ ജാമ്യക്കാരെ കോടതി ഇന്ന് വിളിച്ചുവരുത്തിയിരുന്നു. ജാമ്യം റദ്ദാക്കിയ സനൽകുമാറിനെ ഹാജരാക്കാൻ ജാമ്യക്കാർക്ക് ഈ മാസം പത്താം തീയതി വരെ കോടതി സമയം നൽകിയിട്ടുണ്ട്.

പത്തിന് മുമ്പ് സനൽകുമാറിനെ ഹാജരാക്കിയില്ലെങ്കിൽ ജാമ്യത്തുകയായ എൺപതിനായിരം രൂപ സാക്ഷികളിൽ നിന്ന് ഈടാക്കുമെന്ന് കോടതി അറിയിച്ചു. കേസ് ഈ മാസം പതിനൊന്നിന് വീണ്ടും പരിഗണിക്കും. സുപ്രീം കോടതിയാണ് മെമ്മറി കാർഡിലെ ദൃശ്യങ്ങൾ പരിശോധിക്കാൻ ദിലീപിന് അനുമതി നൽകിയത്. ഹൈക്കോടതി അനുമതി നിഷേധിച്ചതിനെ തുടർന്നാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്.

 

Share this story