കോതമംഗലം ചെറിയ പള്ളിയുടെ നിയന്ത്രണം സർക്കാരിന് കൈമാറി ഹൈക്കോടതി ഉത്തരവ്

കോതമംഗലം ചെറിയ പള്ളിയുടെ നിയന്ത്രണം സർക്കാരിന് കൈമാറി ഹൈക്കോടതി ഉത്തരവ്

കോതമംഗലം ചെറിയ പള്ളിയുടെ നിയന്ത്രണം സർക്കാരിന് നൽകി ഹൈക്കോടതി ഉത്തരവിട്ടു. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്ടർക്ക് ഹൈക്കോടതി നിർദേശം നൽകി. സ്ഥിതിഗതികൾ ശാന്തമായ ശേഷം പള്ളി ഓർത്തഡോക്‌സ് സഭക്ക് കൈമാറണം. ഇവിടത്തെ ശവസംസ്‌കാര ചടങ്ങുകൾക്ക് തടസ്സമുണ്ടാകരുതെന്നും കോടതി നിർദേശിച്ചു

പള്ളിയുടെ നിയന്ത്രണം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഓർത്തഡോക്‌സ് സഭ നൽകിയ ഹർജിയിലാണ് വിധി. ഓർത്തഡോക്‌സ് സഭാംഗങ്ങൾ പള്ളിയിൽ പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ യാക്കോബായ വിഭാഗം തടയുകയും സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടാകുകയുമായിരുന്നു.

പള്ളിയിൽ ഓർത്തഡോക്‌സ് വിഭാഗം കയറുന്നത് സംഘർഷമുണ്ടാക്കുമെന്ന് പോലീസ് നിലപാട് സ്വീകരിച്ചതോടെയാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. തുടർന്നാണ് പള്ളിയുടെ നിയന്ത്രണം സർക്കാരിന് വിട്ട് ഹൈക്കോടതി ഉത്തരവുണ്ടായത്. ഇതിനിടെ സഭാ തർക്കം പരിഹരിക്കാൻ മധ്യസ്ഥ ശ്രമവുമായി മാർത്തോമ, സി എസ് ഐ സഭാധ്യക്ഷൻമാർ രംഗത്തുവന്നിട്ടുണ്ട്.

 

Share this story