അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുന്നു; കേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യത

അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുന്നു; കേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യത

അറബിക്കടലിൽ അടുത്ത 12 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഗോവ തീരത്ത് നിന്നും 440 കിലോമീറ്റർ മാറിയും മുംബൈ തീരത്ത് നിന്നും 600 കിലോമീറ്റർ മാറിയും സ്ഥിതി ചെയ്യുന്ന അതി തീവ്ര ന്യൂനമർദമാണ് ചുഴലിക്കാറ്റായി മാറുന്നത്.

മഹാരാഷ്ട്ര, ഗോവ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അംബാൻ എന്നാണ് ചുഴലിക്കാറ്റിന് നൽകിയിരിക്കുന്ന പേര്. അംബാൻ രൂപപ്പെട്ടാൽ മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കേരളം, കർണാടക എന്നിവിടങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്‌കൈമെറ്റ് പ്രവചിക്കുന്നു

Share this story