കുട്ടികൾ മണ്ണ് വാരി കഴിച്ചിട്ടില്ല; ശിശുക്ഷേമ സമിതിക്ക് കൈമാറിയത് ഭർത്താവിന്റെ ഉപദ്രവത്തിൽ നിന്നും രക്ഷിക്കാനെന്നും മാതാവ്

കുട്ടികൾ മണ്ണ് വാരി കഴിച്ചിട്ടില്ല; ശിശുക്ഷേമ സമിതിക്ക് കൈമാറിയത് ഭർത്താവിന്റെ ഉപദ്രവത്തിൽ നിന്നും രക്ഷിക്കാനെന്നും മാതാവ്

വിശപ്പിനെ തുടർന്ന് കുട്ടികൾ മണ്ണ് വാരിക്കഴിച്ചെന്ന വാർത്തകൾ തെറ്റെന്ന് തിരുവന്തപുരം കൈതമുക്കിലെ മാതാവ്. കളിക്കുമ്പോൾ കുട്ടിയുടെ വായിൽ അബദ്ധത്തിൽ മണ്ണ് പോയതാകാം. കുട്ടികളുടെ പിതാവിന്റെ ഉപദ്രവങ്ങളിൽ നിന്ന് സംരക്ഷണം തേടിയാണ് ശിശുക്ഷേമ സമിതിയെ സമീപിച്ചതെന്നും കുട്ടികളുടെ മാതാവ് പറഞ്ഞു

ഭർത്താവ് സ്ഥിരമായി മദ്യപിക്കുമായിരുന്നു. നിരന്തരം മർദിക്കുകയും ചെയ്യും. വീട്ടിൽ പട്ടിണിയുണ്ടായിരുന്നില്ല. കുട്ടികൾ ഉച്ചയ്ക്കും ഭക്ഷണം കഴിച്ചിരുന്നു. ഭർത്താവിൽ നിന്ന് കുട്ടികളെ രക്ഷിക്കാനാണ് ശിശുക്ഷേമ സമിതിയെ സമീപിച്ചതെന്നും മാതാവ് അറിയിച്ചു.

ഇപ്പോൾ താത്കാലിക ജോലി ലഭിച്ചിട്ടുണ്ട്. ജോലി ചെയ്ത് മക്കളെ സംരക്ഷിക്കാമെന്നാണ് പ്രതീക്ഷയെന്നും ഇവർ പറയുന്നു. എന്നാൽ കുട്ടികളുടെ മാതാവിന്റെ വാദം ശിശുക്ഷേമ സമിതി അധികൃതർ എതിർത്തു. മക്കൾ ഭക്ഷണം കിട്ടാതെ മണ്ണ് വാരി കഴിച്ചതായി മാതാവാണ് പറഞ്ഞതെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി എസ് പി ദീപക് പറഞ്ഞു.

 

Share this story