പട്ടിണിയിൽ നിന്നും ശ്രീദേവി കരകയറുന്നു: 17,000 രൂപ ശമ്പളത്തിൽ നഗരസഭയിൽ താത്കാലിക ജോലിയിൽ പ്രവേശിച്ചു

പട്ടിണിയിൽ നിന്നും ശ്രീദേവി കരകയറുന്നു: 17,000 രൂപ ശമ്പളത്തിൽ നഗരസഭയിൽ താത്കാലിക ജോലിയിൽ പ്രവേശിച്ചു

പട്ടിണി സഹിക്കാനാകാതെ നാല് മക്കളെ ശിശുക്ഷേമ സമിതിക്ക് ഒരമ്മ കൈമാറിയ വാർത്ത കഴിഞ്ഞ ദിവസം കേരള മന:സാക്ഷിയെ ഞെട്ടിച്ചിരുന്നു. എന്നാൽ സംഭവം പുറത്തായി ദിവസങ്ങൾക്കുള്ളിൽ തന്നെ സർക്കാരും തിരുവനന്തപുരം കോർപറേഷനും നടപടികൾ സ്വീകരിച്ചു.

ശ്രീദേവിക്ക് കോർപറേഷനിൽ 17000 രൂപ മാസശമ്പളത്തിൽ താത്കാലിക ജോലി നൽകി. കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ വാർത്ത വന്നതിന് പുറകെ തന്നെ ശ്രീദേവിക്ക് ജോലി നൽകുമെന്ന് മേയർ കെ ശ്രീകുമാർ അറിയിച്ചിരുന്നു. ഒരു ദിവസം കൊണ്ട് തന്നെ അദ്ദേഹം വാക്ക് പാലിക്കുകയും ചെയ്തു

നഗരസഭ ആരോഗ്യവിഭാഗത്തിൽ ശുചീകരണ തൊഴിലാളിയായി താത്കാലിക ജോലി നൽകിയുള്ള ഉത്തരവ് മേയർ നേരിട്ടെത്തി കൈമാറുകയും ചെയ്തു. ശ്രീദേവിക്കും കുടുംബത്തിനും താമസിക്കാൻ നഗരസഭയുടെ ഫ്‌ളാറ്റ് നൽകുമെന്നും മേയർ അറിയിച്ചിട്ടുണ്ട്.

 

Share this story