കാസർകോട് നാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് മരണം വരെ തടവുശിക്ഷ

കാസർകോട് നാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് മരണം വരെ തടവുശിക്ഷ

നാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് മരണം വരെ തടവുശിക്ഷ. കാസർകോട് ശങ്കരംപാടി സ്വദേശി വി എസ് രവീന്ദ്രനെയാണ് ജില്ലാ കോടതി ശിക്ഷിച്ചത്. പോക്‌സോ വകുപ്പ് ഭേദഗതി ചെയ്തതിന് ശേഷം സംസ്ഥാനത്ത് വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിക്കുന്ന ആദ്യ കേസാണിത്.

2018 ഒക്ടോബർ 9നാണ് കേസിനാസ്പദമായ സംഭവം. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന നാലുവയസ്സുകാരിയെ പ്രതി വീടിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ മറ്റ് രണ്ട് തവണ കൂടി പ്രതി കൂട്ടിയെ പീഡിപ്പിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.

ഒരു മാസം നീണ്ടുനിന്ന വിചാരണക്കൊടുവിലാണ് കാസർകോട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി വിധി പറഞ്ഞത്. പിഴയായി 25,000 രൂപയും വിധിച്ചിട്ടുണ്ട്.

 

Share this story