തൃശ്ശൂർ പോലീസ് അക്കാദമിയിലെ എസ് ഐ സ്വവസതിയിൽ ആത്മഹത്യ ചെയ്ത നിലയിൽ

തൃശ്ശൂർ പോലീസ് അക്കാദമിയിലെ എസ് ഐ സ്വവസതിയിൽ ആത്മഹത്യ ചെയ്ത നിലയിൽ

തൃശ്ശൂർ പോലീസ് അക്കാദമിയിലെ എസ് ഐയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇടുക്കി കട്ടപ്പന വാഴവര സ്വദേശി അനിൽകുമാറിനെയാണ് കട്ടപ്പനയിലെ വീട്ടുവളപ്പിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്.

തൃശ്ശൂർ പോലീസ് അക്കാദമിയിൽ കാന്റീൻ ചുമതലയാണ് അനിൽ കുമാറിനുണ്ടായിരുന്നത്. ആത്മഹത്യ ചെയ്യാനിടയായ കാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

Share this story