കോടിയേരി അവധിക്ക് അപേക്ഷിച്ചിട്ടില്ല, പകരം സെക്രട്ടറിയും വരില്ല; വാർത്തകൾ നിഷേധിച്ച് സിപിഎം

കോടിയേരി അവധിക്ക് അപേക്ഷിച്ചിട്ടില്ല, പകരം സെക്രട്ടറിയും വരില്ല; വാർത്തകൾ നിഷേധിച്ച് സിപിഎം

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചികിത്സക്കായി അവധിക്ക് അപേക്ഷിച്ചുവെന്ന വാർത്തകൾ തെറ്റെന്ന് സിപിഎം. കോടിയേരിക്ക് പകരം താത്കാലിക സെക്രട്ടറിയെ നിയമിക്കുമെന്ന വാർത്തകളും തെറ്റാണെന്നും വാർത്താ കുറിപ്പിലൂടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് മാസങ്ങളായി പാർട്ടി പരിപാടികളിൽ സജീവമല്ല കോടിയേരി. ചികിത്സാർഥം അമേരിക്കയിൽ പോയി വന്നെങ്കിലും തുടർ ചികിത്സയുടെ ഭാഗമായി അദ്ദേഹം അവധിക്ക് അപേക്ഷിച്ചുവെന്നാണ് കഴിഞ്ഞ ദിവസം വന്ന വാർത്ത. ആറ് മാസത്തേക്ക് കോടിയേരി അവധിയിലായിരിക്കുമെന്നാണ് വാർത്തകൾ വന്നത്

കോടിയേരിക്ക് പകരക്കാരനായി സംസ്ഥാന സെക്രട്ടേറിയറ്റിലെ മുതിർന്ന അംഗങ്ങളായ ഇ പി ജയരാജനെയും എ കെ ബാലനെയും പരിഗണിക്കുന്നതായും വാർത്തകൾ വന്നിരുന്നു. എന്നാൽ സംസ്ഥാന സെക്രട്ടേറിയറ്റ് ഇറക്കിയ വാർത്താക്കുറിപ്പ് ഇത്തരം വാർത്തകളെല്ലാം നിഷേധിക്കുകയാണ്

 

Share this story