കോടിയേരി അവധിയിൽ പ്രവേശിക്കുന്നു; സിപിഐഎമ്മിന് പുതിയ സെക്രട്ടറി വന്നേക്കും

കോടിയേരി അവധിയിൽ പ്രവേശിക്കുന്നു; സിപിഐഎമ്മിന് പുതിയ സെക്രട്ടറി വന്നേക്കും

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോഗ്യ കാരണങ്ങളാൽ അവധിയിൽ പ്രവേശിക്കുന്നു. പകരം പുതിയ സെക്രട്ടറി നിശ്ചയിക്കും. മുതിർന്ന സെക്രട്ടേറിയറ്റ് അംഗങ്ങളിൽ നിന്നാകും പുതിയ സെക്രട്ടറിയെ കണ്ടെത്തുക

ഇ പി ജയരാജൻ, എ കെ ബാലൻ എന്നിവരുടെ പേരുകളാണ് സജീവമായി പരിഗണിക്കുന്നത്. ഇവരിൽ ആരെങ്കിലും പാർട്ടിയെ നയിക്കാനെത്തിയാൽ മന്ത്രിസഭയിലും അഴിച്ചുപണികൾ നടക്കും. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം കോടിയേരിയുടെ അവധിയും പുതിയ സെക്രട്ടറിയെ നിയമിക്കുന്ന കാര്യവും ചർച്ച ചെയ്യും

സെക്രട്ടേറിയറ്റ് അംഗങ്ങളിൽ എം വി ഗോവിന്ദൻ, പി ബി അംഗം എം എ ബേബി എന്നിവരെയും സെക്രട്ടറി സ്ഥാനത്തേക്കായി പറഞ്ഞു കേൾക്കുന്നുണ്ട്. അതേസമയം ഇ പി ജയരാജനാണ് സാധ്യത കൂടുതൽ കൽപ്പിക്കുന്നത്.

കഴിഞ്ഞ ഒന്നര മാസക്കാലമായി പാർട്ടി പരിപാടികളിൽ കോടിയേരി സജീവമല്ല. അമേരിക്കയിൽ വിദഗ്ധ ചികിത്സക്ക് ശേഷം തിരിച്ചെത്തിയെങ്കിലും കൂടുതൽ ചികിത്സ വേണ്ടി വരുമെന്നാണ് ഡോക്ടർമാരുടെ നിർദേശം. ആറ് മാസത്തേക്ക് പാർട്ടിയിൽ നിന്ന് അവധിയെടുക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.

കോടിയേരി

Share this story