പത്തനംതിട്ടയിൽ കാണാതായ എസ് ഐ വീട്ടിൽ തിരിച്ചെത്തി

പത്തനംതിട്ടയിൽ കാണാതായ എസ് ഐ വീട്ടിൽ തിരിച്ചെത്തി

പത്തനംതിട്ടയിലെ റാന്നി പോലീസ് സ്‌റ്റേഷനിൽ നിന്നും കാണാതായ എസ് ഐ കുരുവിള ജോർജ് തിരിച്ചെത്തി. കോട്ടയം കഞ്ഞിക്കുഴിയിലെ വീട്ടിലാണ് എസ് ഐ തിരിച്ചെത്തിയത്. മാറി നിൽക്കാനിടയായ സാഹചര്യത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്നും എസ് ഐയും കുടുംബവും പറഞ്ഞു

കഴിഞ്ഞ മൂന്ന് ദിവസമായി കുരുവിളയെ കാണാനില്ലെന്ന് ഇദ്ദേഹത്തിന്റെ പിതാവ് പരാതി നൽകിയിരുന്നു. കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് എസ് ഐ വീട്ടിൽ തിരിച്ചെത്തുന്നത്. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ എടിഎം കാർഡ് ഉപയോഗിച്ച് മൈസൂരിൽ നിന്ന് പണം പിൻവലിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു.

Share this story