കോഴിക്കോട് യുവതിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്ത ക്രിസ്ത്യൻ വൈദികനെതിരെ കേസ്

കോഴിക്കോട് യുവതിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്ത ക്രിസ്ത്യൻ വൈദികനെതിരെ കേസ്

യുവതിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്ത വൈദികനെതിരെ കേസ്. മലാപറമ്പ് നിത്യസഹായ മാതാ ചർച്ചിലെ മുൻ വികാരി ഫാദർ മനോജ് പ്ലാക്കൂട്ടത്തിലിനെതിരെയാണ് ചേവായൂർ പോലീസ് കേസെടുത്തിരിക്കുന്നത്. ബലാത്സംഗം കൂടാതെ സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയാണ് കേസ്

ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. ചേവായൂരിൽ താമസിച്ചിരുന്ന കൊയിലാണ്ടി സ്വദേശിനിയുടേതാണ് പരാതി. 2017 ജൂണിലാണ് വികാരി ബലാത്സംഗം ചെയ്തതെന്ന് ഇവർ പറയുന്നു. താമരശ്ശേരി ബിഷപ്പിന് പരാതി നൽകിയിട്ടും പരിഹാരമില്ലാതിരുന്നതോടെയാണ് പോലീസിൽ പരാതിപ്പെടുന്നതെന്ന് യുവതി പറഞ്ഞു

ബലാത്സംഗത്തിന് ശേഷം വികാരിയിൽ നിന്ന് ഭീഷണിയും ഉണ്ടായി. ബിഷപിന് പരാതി നൽകയിട്ടും നീതി ലഭിച്ചില്ല. വൈദികന്റെ ഭീഷണി തുടർന്നതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്. യുവതിയുടെ ഭർത്താവ് ദുബൈയിൽ ജോലി ചെയ്യുകയാണ്. മക്കൾ രണ്ട് പേരും പഠിക്കുന്നത് ബോർഡിംഗിലും. യുവതിയുടെ ഭർത്താവിന്റെ സുഹൃത്ത് കൂടിയാണ് വൈദികൻ. ഈ പരിചയം മുതലെടുത്താണ് ഇയാൾ വീട്ടിൽ വന്നതും യുവതിയെ ബലാത്സംഗം ചെയ്തതും.

 

Share this story