മാധ്യമപ്രവർത്തകയുടെ വീട്ടിൽ അതിക്രമിച്ചു കയറി സദാചാര ഗുണ്ടായിസം കാണിച്ച തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി അറസ്റ്റിൽ

മാധ്യമപ്രവർത്തകയുടെ വീട്ടിൽ അതിക്രമിച്ചു കയറി സദാചാര ഗുണ്ടായിസം കാണിച്ച തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി അറസ്റ്റിൽ

മാധ്യമപ്രവർത്തകയുടെ വീട്ടിൽ അതിക്രമിച്ചു കയറി സദാചാര ഗുണ്ടായിസം കാണിച്ച കേസിൽ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു. കന്റോൺമെന്റ് അസി. കമ്മീഷണറുടെയും പേട്ട എസ് ഐയുടെയും നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്

രാധാകൃഷ്ണനെതിരെ വനിതാ മാധ്യമപ്രവർത്തകർ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് അറസ്റ്റ്. പേട്ട പോലീസ് സ്‌റ്റേഷനിലേക്കാണ് രാധാകൃഷ്ണനെ കൊണ്ടുപോയത്. മാധ്യമപ്രവർത്തകയെ വീട്ടിൽ അതിക്രമിച്ചു കടന്ന് സദാചാര പോലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തുവെന്നാണ് കേസ്

അറസ്റ്റ് ചെയ്തുകൊണ്ടുപോയ രാധാകൃഷ്ണനെ കൂവി വിളിച്ചാണ് വനിതാ മാധ്യമപ്രവർത്തകർ അയച്ചത്. നെറ്റ് വർക്ക് ഓഫ് വുമൺ മീഡിയ പ്രവർത്തകർ ഇന്ന് രാവിലെ പ്രസ് ക്ലബ് സെക്രട്ടറിയുടെ ഓഫീസിന് മുന്നിൽ പ്രതിഷേധം നടത്തിയിരുന്നു

 

Share this story