ഹൈക്കോടതിയുടെ മുകളിൽ നിന്ന് താഴേക്ക് ചാടി യുവാവ് ആത്മഹത്യ ചെയ്തു

ഹൈക്കോടതിയുടെ മുകളിൽ നിന്ന് താഴേക്ക് ചാടി യുവാവ് ആത്മഹത്യ ചെയ്തു

കേരള ഹൈക്കോടതി കെട്ടിടത്തിൽ നിന്നും ചാടി യുവാവ് മരിച്ചു. ഇടുക്കി ഉടുമ്പൻചോല സ്വദേശി രാജേഷാണ് മരിച്ചത്. ആറാം നിലയിലെ കോടതി മുറിയിൽ നിന്നും പുറത്തേക്ക് ഓടിയയെത്തിയ ശേഷം നടുത്തളത്തിലേക്ക് ചാടുകയായിരുന്നു

ഗുരുതരമായി പരുക്കേറ്റ രാജേഷിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഭിഭാഷകനെ കാണാനായാണ് രാജേഷ് ഹൈക്കോടതിയിൽ എത്തിയതെന്നാണ് അറിയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

Share this story