കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ കെസിബിസി പ്രസിഡന്റായി തെരഞ്ഞെടുത്തു

കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ കെസിബിസി പ്രസിഡന്റായി തെരഞ്ഞെടുത്തു

കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ കെസിബിസി പ്രസിഡന്റായി തെരഞ്ഞെടുത്തു. കൊച്ചിയിൽ നടന്ന മെത്രാൻമാരുടെ യോഗത്തിലാണ് തീരുമാനം.

ആർച്ച് ബിഷപ് സൂസെപാക്യം സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് ആലഞ്ചേരി എത്തുന്നത്. കോഴിക്കോട് രൂപതാ മെത്രാനായ വർഗീസ് ചക്കാലക്കൽ ആണ് വൈസ് പ്രസിഡന്റ്.

യാക്കോബായ-ഓർത്തഡോക്‌സ് തർക്കം പരിഹരിക്കുന്നതിന് ശ്രമം തുടരണമെന്ന് കെസിബിസി ആവശ്യപ്പെട്ടു. ചർച്ച് ആക്ടിന്റെ പേരിൽ നടക്കുന്നത് അനാവശ്യ പ്രചാരണങ്ങളാണെന്നും കെ സി ബി സി പറഞ്ഞു

 

Share this story